പേജുകള്‍‌

2012, ഡിസംബർ 26, ബുധനാഴ്‌ച

ഹൃദയമേ നിനക്കൊരു കുറിപ്പ് .......... നിറങ്ങള് മങ്ങി നരച്ചു മുരടിച്ച എന്റെ മനസ്. സ്വപങ്ങള് മുഖം തിരിച്ചു നടക്കാന് തുടങ്ങി വിരസതയുടെ കരങ്ങളില് വീണു ഞാന് മരിച്ചു തുടങ്ങിയിരുന്നു ജീവിതം പലപ്പോഴും ഒരോര്മപെടുത്തല ാണ്. എണ്ണപെട്ട ദിനങ്ങള് മനസില് കൂടികിഴിക്കുമ്പോള് ജീവിതം ഇനിയും ബാക്കി എന്ന് ഓര്മപെടുത്തുന്നു പാതി ചത്ത കണ്ണുകളില് വെളിച്ചം പകര്ന്നു തിരികെ വിളിക്കുന്നു മടങ്ങുവാന് മനസിനെ അനുവദിക്കാതെ ..... അനുസരണയുള്ള കുട്ടിയെ പോലെ ആ വിളിക്ക് മുന്പില് ഞാന് നിന്നു. വഴി തെറ്റി വന്ന ഒരു വസന്തം പോലെ ഒരിഷ്ടം മനസില് പിറവികൊള്ളുന്നു ......... ഏകാന്തമായ എന്റെ വഴികളില് എവിടെ വച്ചാണ് എന്റെ നീലിമ എന്നെ അറിയാന് തുടങ്ങിയതും ഞാന് നിന്നെ അറിഞ്ഞതും ഓര്മയില് ആ സുന്ദര നിമിഷം അവ്യക്തമാണ് . പക്ഷെ ഇന്ന് എന്റെ മനസില് നിന്നോട് ഒരു പ്രണയം തോന്നിത്തുടങ്ങി . മനസിന്റെ ചാപല്യം അതിനുമപ്പുറം എന്റെ മനസില് നീ എനിക്ക് ആരോ ആണ് എന്റെ പ്രിയപെട്ടവള് ............. നിന്നെ പരിചയപെട്ട അന്നു മുതല് നിന്റെ സാമീപ്യം എനിക്ക് ഇഷ്ടമായിരുന്നു നിന്നോടോപ്പമുള്ള ഓരോ നിമിഷവും എന്റെ മനസു സന്തോഷിക്കുകയായ ിരുന്നു.എന്റെ മനസിലെ ചിത്രങ്ങള്ക്ക് നിറം പകര്ന്നു വീണ്ടു എന്നില് പ്രതീക്ഷയുടെ സ്വപങ്ങള് സമ്മാനിച്ച് നീ എന്നില് നിറയുകയായിരുന്നു......... നിന്നെ അറിയാന് തുടങ്ങിയ നേരം എന്നില് ഉണ്ടായ കൗതുകം ഇന്ന് ഒരു പ്രണയമായ് എന്ന് ഞാന് അറിയുന്നു. കാറും കോളും ഇല്ലാതെ നിന്റെ സൗഹൃദം പ്രണയമായ് എന്നില് പെയ്തിറങ്ങി നോവും നൊമ്പരങ്ങളും നല്കി ഓരോ ദിനങ്ങളും കടന്നു പോകുമ്പോള് പിന്നെയും പിന്നെയും എന്റെ മനസ് കൊതിക്കരുണ്ടായിരുന്നു ഒരു പ്രണയത്തിനു വേണ്ടി . ഇന്നിതാ നിന്നിലൂടെ പ്രണയം എന്നില് നിറയുന്നു . ഏതോ ഒരു നിമിഷത്തില് നിന്നോട് ഞാന് അടുത്തുപോയ് നിന്റെ വാക്കുകളില് നീ എന്നെ നിന്നിലേക്ക് ചേര്ത്തു. ഇതളുകളില് തേന് നിറയുന്ന ഒരു ചുവന്ന പനിനീര് പുഷ്പം നിനക്കായ് ഞാന് എന്റെ ഹൃദയത്തില് സൂക്ഷിക്കുന്നു . വിദൂരതയുടെ വിസ്മൃതിയില് നിന്റെ രൂപം എനിക്ക് അന്യമായിരുന്നെങ്കിലും. മുറിവില് തേന് പുരട്ടുന്ന നിന്റെ വാക്കുകളില് ഞാന് എന്നെ മറന്നു . ഓര്മകളിലെ ചില്ല് കൂടിലെ സ്വപങ്ങള് സ്വതന്ത്രമായ് ......... ഇന്നലെയും എന്റെ സ്വപനത്തില് നീ നിറഞ്ഞു നിന്നു .. പകല് എരിഞ്ഞൊടുങ്ങി അസ്തമനം ചെയ്യുന്ന സൂര്യന്റെ ചുവന്ന കിരണത്തില് നീ കൂടുതല് സുന്ദരി ആയിരിക്കുന്നു . നിന്റെ കൈകള് ചേര്ത്തുപിടിക്കുമ്പോള് എന്റെ ഉള്ളം കയ്യില് ഒരു നനുത്ത തണുപ്പാണ് . ഇളകി ആടുന്ന നിന്റെ മുടിയിഴകള് എന്റെ മുഖത്തെ തഴുകി കൊണ്ടേ ഇരുന്നു, നിന്റെ കണ്ണുകള് എന്നെ നോക്കി കഥ പറഞ്ഞപ്പോള് . നിന്റെ അധരത്തിന് നീ ഒളിപ്പിച്ച മധുരം നുകരാന് എന്റെ ചുണ്ടുകള് വെമ്പുകയായിരുന്നു. നിന്റെ മടിയില് തല ചായ്ച്ചു നിന്റെ അധരത്തില് ഞാന് അമര്ത്തി ചുബിച്ചപ്പോള് നിന്റെ ഹൃദയമിടിപ്പ് കൂടിയതും ഒപ്പം നിന്റെ കൈ വിരലുകള് എന്റെ മുടിയിഴകള്ക്കി ടയില് എന്തോ തിരയുന്നതും ഞാന് അറിഞ്ഞു .നിലാവിന്റെ പട്ടുമെത്തയില് നീ എന്റെ മാറ് ഉരുമ്മി ഉറങ്ങി... നിന്റെ ഹൃദയത്തിന് താളമിടിപ്പില് ഞാനും മയങ്ങി. ഇന്നലെ ഉറങ്ങി ഉണര്ന്ന ഒരു സ്വപനം മാത്രമാണ് ഇതെന്ന് വിശ്വസിക്കാന് എനിക്കാകുമായിരു ന്നില്ല ........ എന്റെ ഹൃദയം നിന്നെ തേടികൊണ്ടിരുന്ന ു എനിക്കും നിനക്കും ഇടയിലുള്ള അകലം എനിക്ക് വ്യക്തമാണ് എങ്കിലും ഏറെ സ്വപ്നങ്ങളില് നിന്നും നിന്നെ പറിച്ചെറിയാന് എനിക്കാകുന്നില്ല ..... ഹൃദയത്തില് നിന്നോട് അടങ്ങാത്ത മോഹമാണ് , പ്രണയമാണ് ഞാന് നിന്നെ സ്നേഹികുന്നത് പോല് നീ എന്നെയും സ്നേഹിച്ചാല് നാളെ എന്റെ കണ്ണുകള് നനയാതിരുന്നെനെ. നിന്റെ ചെറിയ മൗനം പോലും എന്നെ ഒരുപാട് വേദനിപിക്കുന്നു. നിനക്കായ്
ഞാന് കരുതിയ ആ ചുവന്ന പനിനീര് പൂ നീ നഷ്ടപെടുത്തിയാല ും എനിക്ക് നിന്നോട് പരിഭവം ഉണ്ടാകില്ല ആ ചുവന്ന പനിനീര് പൂവിനെക്കാളും ഞാന് നിന്നെ സ്നേഹിച്ചുപോയ് .........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ