പേജുകള്‍‌

2013, ജനുവരി 24, വ്യാഴാഴ്‌ച

ഉണരുമാ സ്വപ്നത്തിന്‍ ശീലുകള്‍ കൊണ്ടെന്‍..... മനസ്സിലൊരായിരം സാരങ്ങള്‍ ചൂഴ്ന്നിറങ്ങി.... പൊരുള്‍ തേടി അലയുമ്പോള്‍ അറിഞ്ഞതില്ല ചെന്നെത്തു മതു എന്നിലായ് ചേരുമെന്നു .. ചേരുന്നു വര്‍ഷവും ഗ്രീഷ്മവും ഒരു പോലെ മാറി നിന്‍ സ്നേഹ സ്പര്‍ശനങ്ങള്‍.... ചേരുന്നു ഹര്‍ഷമായ് ആത്മ സ്പര്‍ശമായ് നിന്‍ ദീപ്ത സ്പന്തനങ്ങള്‍ ...... നീലിമയില്‍ മഴവില്ലു മായാതെ നില്‍ക്കുന്നു ഒരു ഒരു മാത്ര ചിത്രം വരക്കുന്നപോല്‍.. അരികിലായ് ഹിമ കണം തുള്ളിതെറിക്കുന്നു ഒരു മാത്ര തണുവായ് ചേരുന്നപോല്‍... എരിയുന്ന മുള്‍കാടും ഒളി മിന്നും പുല്‍ക്കാടും താണ്ടി എത്തുമ്പോഴും അറിയുന്നില്ല എന്തിനു വേണ്ടി അലയുന്നു എന്നതിന്നും ....... മിഴികള്‍ നിറച്ചും പുഞ്ചിരി ചാലിച്ചും അനുഭൂതി പകര്‍ന്നും നിന്‍ കലാ വിസ്മയങ്ങള്‍ അത്ഭുതം ചാലിച്ച കല്ലോലപോല്‍ .. ദൂരങ്ങള്‍ ഇല്ലാ സഞ്ജാര സ്വപ്നം മനമതിന്‍ ആഴിയില്‍ മുങ്ങി എടുക്കുന്നു നിര്‍വൃതിയാം സാരംഗികള്‍.. സ്വപ്നമിതുപോല്‍ ഋതുക്കളില്‍ നിന്നും പൊഴിയുന്ന നിശ്വാസസമോ.. അറിയില്ല എങ്കിലും ഹൃദയത്തില്‍ അലിയുന്നു നിന്‍ സാരംഗികള്‍...........

2013, ജനുവരി 22, ചൊവ്വാഴ്ച

ഈ ഇടവഴി മണ്‍വഴി ഏതോ കാലത്തിന്‍ മഷിത്തണ്ടില്‍ ഉടഞ്ഞു വീണെങ്കിലും.... പകല്‍ കൊഴിഞ്ഞെത്തുമാ രാത്രിയില്‍ ഹൃദയത്തിന്‍ നൈര്‍മല്യമായ് ഓടി എത്താര്‍ ഉണ്ടിന്നും.. പൂക്കാലം തന്നിട്ടും പൂക്കള്‍ കൊഴിച്ചിട്ടും,വീണ്ടും ഓര്‍മയെ ഉണര്‍ത്താറുണ്ടിന്നും.. ഉടയുന്ന മഴതുള്ളി കോര്‍ത്തു വെക്കും നിന്‍,ഹരിധ നാമ്പില്‍ കോര്‍ത്തു വെച്ചായിരം ഓര്‍മകളും ഒറ്റപ്പൂ ഇരട്ടപ്പൂ പറിച്ചു നടന്നൊരു കാലം ഒളിച്ചു വെച്ചെന്തിനോ ഇന്നും.. മാരുതന്‍ പാട്ടൊന്നു പാടുന്ന നേരം ഋതുതാളം പൂകി നീ നിന്നു ഞാനുമൊരായിരം പാട്ടുകള്‍ മൂളുമ്പോള്‍ ഋതുതാളം പൂകി നീ കേട്ടു നിന്നു എത്രയോ നിമിഷങ്ങള്‍ ഉറങ്ങുമീ വഴി കാലം ഒളിച്ചു വെച്ചെന്തിനോ ഇന്നും.. ഈ വഴിയില്‍ ഉണ്ടൊരു നിലാ പെണ്‍ചന്തമിന്നും അരയാല്‍ നിഴലിട്ട ഈ മണ്‍വഴി പാതയില്‍ പ്രണയം പൂവിട്ട ഇടവഴി കോണിലായ് കണ്മഷി ചന്തമേ തിരുവിലോര്‍മ്മകള്‍ നിന്നിലായ് തിരയുമ്പോള്‍ കാല്‍ വരച്ചോടുന്നു നിന്‍ ഓര്‍മ്മകളും പൂമൊട്ടില്‍ ചാലിച്ച മലര്‍ മണം ഒഴുകും ഈ വഴികള്‍ ഇനി ഹൃദയത്തിന്‍ ഇടവഴിയില്‍ ചേര്‍ത്തു നിര്‍ത്താം.. നിലാവു തൊട്ടു ചാറുന്ന മഴപോലെ ഓര്‍മ്മകളങ്ങളില്‍ വരച്ചു വെക്കാം....

2013, ജനുവരി 18, വെള്ളിയാഴ്‌ച

നിനകായി എഴുത്തിയ ഓരോ വരിയിലും ........ നിനോടു ചേര്‍ന്ന് നടന്ന ആ ചാറ്റല്‍ മഴയിലും ........ നിനക്ക് നല്‍കാന്‍ കഴിയാതെ പോയ ആ പനിനീര്‍ പൂവിലും ............ എന്‍റെ നിശ്വാസത്തിലും , എന്‍റെ മൌനത്തിലും , വാടി വീണ എന്‍റെ സ്വപ്നത്തിലും , എന്‍റെ ജീവനിലും , ഉണ്ടായിരുന്നു ............ നീ അറിയാതെ പോയ ഞാന്‍ പറയാതെ പോയ . എന്‍റെ പ്രണയം .......
എന്നെങ്കിലുമൊരിക്കല്‍ നീ ഒറ്റക്കായി പോയെന്നു തോന്നുമ്പോള്‍.......... ♥ ♥ ആരുമില്ലെന്ന തോന്നല്‍ നിനക്കുണ്ടാവരുത് കാരണം,, ഞാനുണ്ടാവും എന്നും നിന്നരുകില്‍ ഒരദൃശ്യ സാന്നിധ്യമായി, നിന്റെ മിഴികള്‍ ഇനിയും നിറയാന്‍ ഞാന്‍ അനുവദിക്കില്ല കാരണം ആ കണ്ണുനീര്‍ തുള്ളികള്‍ എന്റെ ഹൃദയത്തില്‍ വീണു പൊള്ളിക്കും........ ♥ ♥ ഞാന്‍ തനിച്ചാവുംപോള്‍............ എന്‍ കാതില്‍ മഴ മേഘങ്ങളുടെ നീര്‍ത്ത ചില്ലമ്പോലി കേള്‍കുംപോഴും ............ . നിറഞ്ഞ ആകാശത്തേ മേഘ കുട്ടങ്ങളെ പോലെ മനസ് ദിശയറിയാതെ പായുംപോഴും................ . ഉള്ളില്‍ പെയ്തോഴിയാനായി ഒരു കാര്‍മേഘം വിങ്ങുമ്പോഴും ................ . നീ അല്ലാതെ മറ്റാരുണ്ട്‌ എന്നിക്ക്..
ഇന്നലെ മയങ്ങുമ്പോള്‍ ഇരിട്ടൊരു മറയാക്കി ചിരിക്കുകയാണോ ബാല്യം പിന്നിട്ട വഴിവാതില്‍ തുറന്നു വീണ്ടും ചിരിക്കുകയാണോ ബാല്യം......... വഴിയോരം തണലോരം ഒളിമിന്നും ബാല്യം വീണ്ടും സ്പര്‍ശിക്കുകയാണോ മിഴിതുംബില്‍ വീണ്ടും വിസ്മയം തൂവി മിഴിപൂ നിറക്കുകയാണോ ബാല്യം .... അരികില്‍ നിന്നകലേക്കു മറഞ്ഞെങ്കിലും ഇന്നുമരികിലെത്തുന്നു ബാല്യസുഗന്ധം ഓര്‍മ്മകിനാവില്‍ ഓമല്‍കിനാവുകളായ് ഇന്നും ചിരിതൂകി നില്‍ക്കുന്ന ബാല്യം .. കുളിര്‍ സ്വപ്നം നല്‍കി വീണ്ടും ചെറു ബാല്യമായ് പോയ്‌ മറയുന്നു മൃദു നിലാവിന്‍ തൂലികയാല്‍ ഉതിര്‍ന്ന മായാചിത്രം പോലെ യാണെന്നും ബാല്യം....
ഭാവന ചിന്തതന്‍ മുകുളത്തിലേറി പാറി പറന്നു ദിക്കുകള്‍ താണ്ടി തിരിച്ചെത്തി നിന്നില്‍ ലയിക്കുന്ന ഒരു വരി കവിതക്കു വേണ്ടി ഒരു മണല്‍ തരി കടമെടുക്കും തിരമാല പോലെ ഞാന്‍ നിന്‍ വിഷാദവും നിന്‍ സന്തോഷവും കടമെടുക്കാം നിന്‍ മോഹവും നിന്‍ സ്വപ്നവും എല്ലാം കടമെടുക്കാം രാത്രിയും പകലും ,പുലരിയും മഞ്ഞും മഴയും,പൂശും നിലാവും യാമങ്ങള്‍ഒക്കെയും കടമെടുക്കാം ഈ ലോക സമസ്സില്‍ വിരിയിട്ട സര്‍വ്വവും കടമെടുക്കാം അവയില്‍ ഞാനെന്‍ മനസ്സൊന്നു ചേര്‍ത്തു കടമായി തന്ന ജീവനാല്‍ ജനിക്കുന്നു ചിന്തകള്‍ കടമെടുത്തൊരു കവിത... കരയറിയില്ലെങ്കിലും തുഴയുന്നു പിഴയിട്ട ജീവിത മിന്നും........... വിധിയറിയില്ലെങ്കിലും തുഴയട്ടെ