പേജുകള്‍‌

2013, ജനുവരി 22, ചൊവ്വാഴ്ച

ഈ ഇടവഴി മണ്‍വഴി ഏതോ കാലത്തിന്‍ മഷിത്തണ്ടില്‍ ഉടഞ്ഞു വീണെങ്കിലും.... പകല്‍ കൊഴിഞ്ഞെത്തുമാ രാത്രിയില്‍ ഹൃദയത്തിന്‍ നൈര്‍മല്യമായ് ഓടി എത്താര്‍ ഉണ്ടിന്നും.. പൂക്കാലം തന്നിട്ടും പൂക്കള്‍ കൊഴിച്ചിട്ടും,വീണ്ടും ഓര്‍മയെ ഉണര്‍ത്താറുണ്ടിന്നും.. ഉടയുന്ന മഴതുള്ളി കോര്‍ത്തു വെക്കും നിന്‍,ഹരിധ നാമ്പില്‍ കോര്‍ത്തു വെച്ചായിരം ഓര്‍മകളും ഒറ്റപ്പൂ ഇരട്ടപ്പൂ പറിച്ചു നടന്നൊരു കാലം ഒളിച്ചു വെച്ചെന്തിനോ ഇന്നും.. മാരുതന്‍ പാട്ടൊന്നു പാടുന്ന നേരം ഋതുതാളം പൂകി നീ നിന്നു ഞാനുമൊരായിരം പാട്ടുകള്‍ മൂളുമ്പോള്‍ ഋതുതാളം പൂകി നീ കേട്ടു നിന്നു എത്രയോ നിമിഷങ്ങള്‍ ഉറങ്ങുമീ വഴി കാലം ഒളിച്ചു വെച്ചെന്തിനോ ഇന്നും.. ഈ വഴിയില്‍ ഉണ്ടൊരു നിലാ പെണ്‍ചന്തമിന്നും അരയാല്‍ നിഴലിട്ട ഈ മണ്‍വഴി പാതയില്‍ പ്രണയം പൂവിട്ട ഇടവഴി കോണിലായ് കണ്മഷി ചന്തമേ തിരുവിലോര്‍മ്മകള്‍ നിന്നിലായ് തിരയുമ്പോള്‍ കാല്‍ വരച്ചോടുന്നു നിന്‍ ഓര്‍മ്മകളും പൂമൊട്ടില്‍ ചാലിച്ച മലര്‍ മണം ഒഴുകും ഈ വഴികള്‍ ഇനി ഹൃദയത്തിന്‍ ഇടവഴിയില്‍ ചേര്‍ത്തു നിര്‍ത്താം.. നിലാവു തൊട്ടു ചാറുന്ന മഴപോലെ ഓര്‍മ്മകളങ്ങളില്‍ വരച്ചു വെക്കാം....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ