പേജുകള്‍‌

2013, ജനുവരി 24, വ്യാഴാഴ്‌ച

ഉണരുമാ സ്വപ്നത്തിന്‍ ശീലുകള്‍ കൊണ്ടെന്‍..... മനസ്സിലൊരായിരം സാരങ്ങള്‍ ചൂഴ്ന്നിറങ്ങി.... പൊരുള്‍ തേടി അലയുമ്പോള്‍ അറിഞ്ഞതില്ല ചെന്നെത്തു മതു എന്നിലായ് ചേരുമെന്നു .. ചേരുന്നു വര്‍ഷവും ഗ്രീഷ്മവും ഒരു പോലെ മാറി നിന്‍ സ്നേഹ സ്പര്‍ശനങ്ങള്‍.... ചേരുന്നു ഹര്‍ഷമായ് ആത്മ സ്പര്‍ശമായ് നിന്‍ ദീപ്ത സ്പന്തനങ്ങള്‍ ...... നീലിമയില്‍ മഴവില്ലു മായാതെ നില്‍ക്കുന്നു ഒരു ഒരു മാത്ര ചിത്രം വരക്കുന്നപോല്‍.. അരികിലായ് ഹിമ കണം തുള്ളിതെറിക്കുന്നു ഒരു മാത്ര തണുവായ് ചേരുന്നപോല്‍... എരിയുന്ന മുള്‍കാടും ഒളി മിന്നും പുല്‍ക്കാടും താണ്ടി എത്തുമ്പോഴും അറിയുന്നില്ല എന്തിനു വേണ്ടി അലയുന്നു എന്നതിന്നും ....... മിഴികള്‍ നിറച്ചും പുഞ്ചിരി ചാലിച്ചും അനുഭൂതി പകര്‍ന്നും നിന്‍ കലാ വിസ്മയങ്ങള്‍ അത്ഭുതം ചാലിച്ച കല്ലോലപോല്‍ .. ദൂരങ്ങള്‍ ഇല്ലാ സഞ്ജാര സ്വപ്നം മനമതിന്‍ ആഴിയില്‍ മുങ്ങി എടുക്കുന്നു നിര്‍വൃതിയാം സാരംഗികള്‍.. സ്വപ്നമിതുപോല്‍ ഋതുക്കളില്‍ നിന്നും പൊഴിയുന്ന നിശ്വാസസമോ.. അറിയില്ല എങ്കിലും ഹൃദയത്തില്‍ അലിയുന്നു നിന്‍ സാരംഗികള്‍...........

2013, ജനുവരി 22, ചൊവ്വാഴ്ച

ഈ ഇടവഴി മണ്‍വഴി ഏതോ കാലത്തിന്‍ മഷിത്തണ്ടില്‍ ഉടഞ്ഞു വീണെങ്കിലും.... പകല്‍ കൊഴിഞ്ഞെത്തുമാ രാത്രിയില്‍ ഹൃദയത്തിന്‍ നൈര്‍മല്യമായ് ഓടി എത്താര്‍ ഉണ്ടിന്നും.. പൂക്കാലം തന്നിട്ടും പൂക്കള്‍ കൊഴിച്ചിട്ടും,വീണ്ടും ഓര്‍മയെ ഉണര്‍ത്താറുണ്ടിന്നും.. ഉടയുന്ന മഴതുള്ളി കോര്‍ത്തു വെക്കും നിന്‍,ഹരിധ നാമ്പില്‍ കോര്‍ത്തു വെച്ചായിരം ഓര്‍മകളും ഒറ്റപ്പൂ ഇരട്ടപ്പൂ പറിച്ചു നടന്നൊരു കാലം ഒളിച്ചു വെച്ചെന്തിനോ ഇന്നും.. മാരുതന്‍ പാട്ടൊന്നു പാടുന്ന നേരം ഋതുതാളം പൂകി നീ നിന്നു ഞാനുമൊരായിരം പാട്ടുകള്‍ മൂളുമ്പോള്‍ ഋതുതാളം പൂകി നീ കേട്ടു നിന്നു എത്രയോ നിമിഷങ്ങള്‍ ഉറങ്ങുമീ വഴി കാലം ഒളിച്ചു വെച്ചെന്തിനോ ഇന്നും.. ഈ വഴിയില്‍ ഉണ്ടൊരു നിലാ പെണ്‍ചന്തമിന്നും അരയാല്‍ നിഴലിട്ട ഈ മണ്‍വഴി പാതയില്‍ പ്രണയം പൂവിട്ട ഇടവഴി കോണിലായ് കണ്മഷി ചന്തമേ തിരുവിലോര്‍മ്മകള്‍ നിന്നിലായ് തിരയുമ്പോള്‍ കാല്‍ വരച്ചോടുന്നു നിന്‍ ഓര്‍മ്മകളും പൂമൊട്ടില്‍ ചാലിച്ച മലര്‍ മണം ഒഴുകും ഈ വഴികള്‍ ഇനി ഹൃദയത്തിന്‍ ഇടവഴിയില്‍ ചേര്‍ത്തു നിര്‍ത്താം.. നിലാവു തൊട്ടു ചാറുന്ന മഴപോലെ ഓര്‍മ്മകളങ്ങളില്‍ വരച്ചു വെക്കാം....

2013, ജനുവരി 18, വെള്ളിയാഴ്‌ച

നിനകായി എഴുത്തിയ ഓരോ വരിയിലും ........ നിനോടു ചേര്‍ന്ന് നടന്ന ആ ചാറ്റല്‍ മഴയിലും ........ നിനക്ക് നല്‍കാന്‍ കഴിയാതെ പോയ ആ പനിനീര്‍ പൂവിലും ............ എന്‍റെ നിശ്വാസത്തിലും , എന്‍റെ മൌനത്തിലും , വാടി വീണ എന്‍റെ സ്വപ്നത്തിലും , എന്‍റെ ജീവനിലും , ഉണ്ടായിരുന്നു ............ നീ അറിയാതെ പോയ ഞാന്‍ പറയാതെ പോയ . എന്‍റെ പ്രണയം .......
എന്നെങ്കിലുമൊരിക്കല്‍ നീ ഒറ്റക്കായി പോയെന്നു തോന്നുമ്പോള്‍.......... ♥ ♥ ആരുമില്ലെന്ന തോന്നല്‍ നിനക്കുണ്ടാവരുത് കാരണം,, ഞാനുണ്ടാവും എന്നും നിന്നരുകില്‍ ഒരദൃശ്യ സാന്നിധ്യമായി, നിന്റെ മിഴികള്‍ ഇനിയും നിറയാന്‍ ഞാന്‍ അനുവദിക്കില്ല കാരണം ആ കണ്ണുനീര്‍ തുള്ളികള്‍ എന്റെ ഹൃദയത്തില്‍ വീണു പൊള്ളിക്കും........ ♥ ♥ ഞാന്‍ തനിച്ചാവുംപോള്‍............ എന്‍ കാതില്‍ മഴ മേഘങ്ങളുടെ നീര്‍ത്ത ചില്ലമ്പോലി കേള്‍കുംപോഴും ............ . നിറഞ്ഞ ആകാശത്തേ മേഘ കുട്ടങ്ങളെ പോലെ മനസ് ദിശയറിയാതെ പായുംപോഴും................ . ഉള്ളില്‍ പെയ്തോഴിയാനായി ഒരു കാര്‍മേഘം വിങ്ങുമ്പോഴും ................ . നീ അല്ലാതെ മറ്റാരുണ്ട്‌ എന്നിക്ക്..
ഇന്നലെ മയങ്ങുമ്പോള്‍ ഇരിട്ടൊരു മറയാക്കി ചിരിക്കുകയാണോ ബാല്യം പിന്നിട്ട വഴിവാതില്‍ തുറന്നു വീണ്ടും ചിരിക്കുകയാണോ ബാല്യം......... വഴിയോരം തണലോരം ഒളിമിന്നും ബാല്യം വീണ്ടും സ്പര്‍ശിക്കുകയാണോ മിഴിതുംബില്‍ വീണ്ടും വിസ്മയം തൂവി മിഴിപൂ നിറക്കുകയാണോ ബാല്യം .... അരികില്‍ നിന്നകലേക്കു മറഞ്ഞെങ്കിലും ഇന്നുമരികിലെത്തുന്നു ബാല്യസുഗന്ധം ഓര്‍മ്മകിനാവില്‍ ഓമല്‍കിനാവുകളായ് ഇന്നും ചിരിതൂകി നില്‍ക്കുന്ന ബാല്യം .. കുളിര്‍ സ്വപ്നം നല്‍കി വീണ്ടും ചെറു ബാല്യമായ് പോയ്‌ മറയുന്നു മൃദു നിലാവിന്‍ തൂലികയാല്‍ ഉതിര്‍ന്ന മായാചിത്രം പോലെ യാണെന്നും ബാല്യം....
ഭാവന ചിന്തതന്‍ മുകുളത്തിലേറി പാറി പറന്നു ദിക്കുകള്‍ താണ്ടി തിരിച്ചെത്തി നിന്നില്‍ ലയിക്കുന്ന ഒരു വരി കവിതക്കു വേണ്ടി ഒരു മണല്‍ തരി കടമെടുക്കും തിരമാല പോലെ ഞാന്‍ നിന്‍ വിഷാദവും നിന്‍ സന്തോഷവും കടമെടുക്കാം നിന്‍ മോഹവും നിന്‍ സ്വപ്നവും എല്ലാം കടമെടുക്കാം രാത്രിയും പകലും ,പുലരിയും മഞ്ഞും മഴയും,പൂശും നിലാവും യാമങ്ങള്‍ഒക്കെയും കടമെടുക്കാം ഈ ലോക സമസ്സില്‍ വിരിയിട്ട സര്‍വ്വവും കടമെടുക്കാം അവയില്‍ ഞാനെന്‍ മനസ്സൊന്നു ചേര്‍ത്തു കടമായി തന്ന ജീവനാല്‍ ജനിക്കുന്നു ചിന്തകള്‍ കടമെടുത്തൊരു കവിത... കരയറിയില്ലെങ്കിലും തുഴയുന്നു പിഴയിട്ട ജീവിത മിന്നും........... വിധിയറിയില്ലെങ്കിലും തുഴയട്ടെ

2012, ഡിസംബർ 26, ബുധനാഴ്‌ച

ഹൃദയമേ നിനക്കൊരു കുറിപ്പ് .......... നിറങ്ങള് മങ്ങി നരച്ചു മുരടിച്ച എന്റെ മനസ്. സ്വപങ്ങള് മുഖം തിരിച്ചു നടക്കാന് തുടങ്ങി വിരസതയുടെ കരങ്ങളില് വീണു ഞാന് മരിച്ചു തുടങ്ങിയിരുന്നു ജീവിതം പലപ്പോഴും ഒരോര്മപെടുത്തല ാണ്. എണ്ണപെട്ട ദിനങ്ങള് മനസില് കൂടികിഴിക്കുമ്പോള് ജീവിതം ഇനിയും ബാക്കി എന്ന് ഓര്മപെടുത്തുന്നു പാതി ചത്ത കണ്ണുകളില് വെളിച്ചം പകര്ന്നു തിരികെ വിളിക്കുന്നു മടങ്ങുവാന് മനസിനെ അനുവദിക്കാതെ ..... അനുസരണയുള്ള കുട്ടിയെ പോലെ ആ വിളിക്ക് മുന്പില് ഞാന് നിന്നു. വഴി തെറ്റി വന്ന ഒരു വസന്തം പോലെ ഒരിഷ്ടം മനസില് പിറവികൊള്ളുന്നു ......... ഏകാന്തമായ എന്റെ വഴികളില് എവിടെ വച്ചാണ് എന്റെ നീലിമ എന്നെ അറിയാന് തുടങ്ങിയതും ഞാന് നിന്നെ അറിഞ്ഞതും ഓര്മയില് ആ സുന്ദര നിമിഷം അവ്യക്തമാണ് . പക്ഷെ ഇന്ന് എന്റെ മനസില് നിന്നോട് ഒരു പ്രണയം തോന്നിത്തുടങ്ങി . മനസിന്റെ ചാപല്യം അതിനുമപ്പുറം എന്റെ മനസില് നീ എനിക്ക് ആരോ ആണ് എന്റെ പ്രിയപെട്ടവള് ............. നിന്നെ പരിചയപെട്ട അന്നു മുതല് നിന്റെ സാമീപ്യം എനിക്ക് ഇഷ്ടമായിരുന്നു നിന്നോടോപ്പമുള്ള ഓരോ നിമിഷവും എന്റെ മനസു സന്തോഷിക്കുകയായ ിരുന്നു.എന്റെ മനസിലെ ചിത്രങ്ങള്ക്ക് നിറം പകര്ന്നു വീണ്ടു എന്നില് പ്രതീക്ഷയുടെ സ്വപങ്ങള് സമ്മാനിച്ച് നീ എന്നില് നിറയുകയായിരുന്നു......... നിന്നെ അറിയാന് തുടങ്ങിയ നേരം എന്നില് ഉണ്ടായ കൗതുകം ഇന്ന് ഒരു പ്രണയമായ് എന്ന് ഞാന് അറിയുന്നു. കാറും കോളും ഇല്ലാതെ നിന്റെ സൗഹൃദം പ്രണയമായ് എന്നില് പെയ്തിറങ്ങി നോവും നൊമ്പരങ്ങളും നല്കി ഓരോ ദിനങ്ങളും കടന്നു പോകുമ്പോള് പിന്നെയും പിന്നെയും എന്റെ മനസ് കൊതിക്കരുണ്ടായിരുന്നു ഒരു പ്രണയത്തിനു വേണ്ടി . ഇന്നിതാ നിന്നിലൂടെ പ്രണയം എന്നില് നിറയുന്നു . ഏതോ ഒരു നിമിഷത്തില് നിന്നോട് ഞാന് അടുത്തുപോയ് നിന്റെ വാക്കുകളില് നീ എന്നെ നിന്നിലേക്ക് ചേര്ത്തു. ഇതളുകളില് തേന് നിറയുന്ന ഒരു ചുവന്ന പനിനീര് പുഷ്പം നിനക്കായ് ഞാന് എന്റെ ഹൃദയത്തില് സൂക്ഷിക്കുന്നു . വിദൂരതയുടെ വിസ്മൃതിയില് നിന്റെ രൂപം എനിക്ക് അന്യമായിരുന്നെങ്കിലും. മുറിവില് തേന് പുരട്ടുന്ന നിന്റെ വാക്കുകളില് ഞാന് എന്നെ മറന്നു . ഓര്മകളിലെ ചില്ല് കൂടിലെ സ്വപങ്ങള് സ്വതന്ത്രമായ് ......... ഇന്നലെയും എന്റെ സ്വപനത്തില് നീ നിറഞ്ഞു നിന്നു .. പകല് എരിഞ്ഞൊടുങ്ങി അസ്തമനം ചെയ്യുന്ന സൂര്യന്റെ ചുവന്ന കിരണത്തില് നീ കൂടുതല് സുന്ദരി ആയിരിക്കുന്നു . നിന്റെ കൈകള് ചേര്ത്തുപിടിക്കുമ്പോള് എന്റെ ഉള്ളം കയ്യില് ഒരു നനുത്ത തണുപ്പാണ് . ഇളകി ആടുന്ന നിന്റെ മുടിയിഴകള് എന്റെ മുഖത്തെ തഴുകി കൊണ്ടേ ഇരുന്നു, നിന്റെ കണ്ണുകള് എന്നെ നോക്കി കഥ പറഞ്ഞപ്പോള് . നിന്റെ അധരത്തിന് നീ ഒളിപ്പിച്ച മധുരം നുകരാന് എന്റെ ചുണ്ടുകള് വെമ്പുകയായിരുന്നു. നിന്റെ മടിയില് തല ചായ്ച്ചു നിന്റെ അധരത്തില് ഞാന് അമര്ത്തി ചുബിച്ചപ്പോള് നിന്റെ ഹൃദയമിടിപ്പ് കൂടിയതും ഒപ്പം നിന്റെ കൈ വിരലുകള് എന്റെ മുടിയിഴകള്ക്കി ടയില് എന്തോ തിരയുന്നതും ഞാന് അറിഞ്ഞു .നിലാവിന്റെ പട്ടുമെത്തയില് നീ എന്റെ മാറ് ഉരുമ്മി ഉറങ്ങി... നിന്റെ ഹൃദയത്തിന് താളമിടിപ്പില് ഞാനും മയങ്ങി. ഇന്നലെ ഉറങ്ങി ഉണര്ന്ന ഒരു സ്വപനം മാത്രമാണ് ഇതെന്ന് വിശ്വസിക്കാന് എനിക്കാകുമായിരു ന്നില്ല ........ എന്റെ ഹൃദയം നിന്നെ തേടികൊണ്ടിരുന്ന ു എനിക്കും നിനക്കും ഇടയിലുള്ള അകലം എനിക്ക് വ്യക്തമാണ് എങ്കിലും ഏറെ സ്വപ്നങ്ങളില് നിന്നും നിന്നെ പറിച്ചെറിയാന് എനിക്കാകുന്നില്ല ..... ഹൃദയത്തില് നിന്നോട് അടങ്ങാത്ത മോഹമാണ് , പ്രണയമാണ് ഞാന് നിന്നെ സ്നേഹികുന്നത് പോല് നീ എന്നെയും സ്നേഹിച്ചാല് നാളെ എന്റെ കണ്ണുകള് നനയാതിരുന്നെനെ. നിന്റെ ചെറിയ മൗനം പോലും എന്നെ ഒരുപാട് വേദനിപിക്കുന്നു. നിനക്കായ്
ഞാന് കരുതിയ ആ ചുവന്ന പനിനീര് പൂ നീ നഷ്ടപെടുത്തിയാല ും എനിക്ക് നിന്നോട് പരിഭവം ഉണ്ടാകില്ല ആ ചുവന്ന പനിനീര് പൂവിനെക്കാളും ഞാന് നിന്നെ സ്നേഹിച്ചുപോയ് .........
നീ അറിയാതെ,നിന് അരികില് വന്നിരുന്നു ഞാന്.. നിന്റെ സ്വപ്നങ്ങളില് നിറയുന്ന,ഞാനെന്ന നോവിന്റെ..ചിതറി വീണ പള്ളുങ്ങ് മണികളെ പെറുകിയെടുത്തു മടങ്ങുവാന്.. നിന്റെ കണ്ണുകളില് മയങ്ങുന്ന, സമുദ്രത്തിന്റെ ആഘാതതയില്, ഒരു പാതിരാ കാറ്റിന്റെ ഓരം ചേര്ന്ന് മാഞ്ഞു പോകാന് കൊതിച്ചത്..... നിന്റെ പ്രണയത്തിനു നേര്ക്ക് മുഖം തിരിച്ചത് കൊണ്ടല്ലാ....!! മറവിയുടെ ഇതളുകള് കോര്ത്ത ഒരു ഹാരം അല്ലാതെ, ഈ ആയുസ് ഇല്ലതവല്ല്ക്, മറ്റൊന്നും നല്കാന് ഇല്ലാത്തതു കൊണ്ടാണ്.. എന്നെകാള് ഏറെ നിനെ സ്നേഹിച്ചത് കൊണ്ടാണ്..!
നിനക്ക് വേണ്ടി..... നീ ഇല്ലാത്ത ലോകവും,നിന്റെ ഓര്മകളില്ലാത്ത നിമിഷവും എനിക്കില്ല.... പിന്നെ എന്തിനാണ് നീ കൂടെ ഇല്ലാത്ത ഒരു ജീവിതമെനിക്ക്.... ഒരു പൂക്കാലം പോലെ നാം നെഞ്ചിലേറ്റിയ സ്വപ്നങ്ങള് ഇനി നൊമ്പരപ്പെടുത്തുന്ന ഓര്മ്മകള് മാത്രമെന്ന് ഞാനെങ്ങിനെ വിശ്വസിക്കും... .. എങ്കിലും നിന് ഓര്മകളെ താലോലിച് ഈ ജന്മം ഒക്കെയും കാത്തിരിക്കാം ഞാന്.... നിനക്ക് വേണ്ടി.....

2012, ഡിസംബർ 21, വെള്ളിയാഴ്‌ച

നീണ്ട മുപ്പതു ദിനങ്ങള്‍ ഒടുവിലൊരുനാള്‍ എന്നിലേക്ക്‌ നീ തിരിച്ചെത്തുമ്പോഴേക്കും കരഞ്ഞു കലങ്ങിയ കണ്ണുമായി വിരഹത്തിന്റെ വേദനയില്‍ എന്റെ മനസ്സ് മരവിച്ചു പോയിരിക്കും .. ഹൃദയത്തില്‍ നിന്റെ ഓര്‍മകളും വാകുകളും കൂട്ടി വെക്കുകയാണ് . നിന്റെ തിരിച്ചു വരവിനു കാഹളം മുഴങ്ങുന്ന നാളുകളില്‍ .. എഴുതിയാലും തീരാത്തൊരു പുസ്തകത്തിന്റെ പണിപ്പുരയില്‍ ആയിരിക്കും ഞാന്‍ .. നിന്റെ കാലൊച്ചകള്‍ വീണ്ടും എന്നിലേക്ക്‌ പതിയും ... എനിക്കുറപ്പുണ്ട് ..
എങ്കിലും എനിക്ക് കൂട്ടായി നീ ഉപേക്ഷിച്ചു പോകുന്നത് എഴുതി തീരാത്ത എന്റെ ആ അക്ഷരങ്ങള്‍ ആയിരിക്കും അതിന്റെ ആദ്യ വരികള്‍ നീ എനിക്ക് സമ്മാനിച്ച മൌനവും .സ്നേഹവും . പിന്നീടുള്ളത് ഒറ്റപ്പെടലുകളില്‍ കൂട്ടായി വന്നു ഒടുവില്‍ എന്റെ നീലിമ നിന്റെ ഓര്‍മ്മകള്‍ ആയിരിക്കും .. എന്റെ ജീവിതം.. നീ എനിക്കൊരു നഷ്ടമാണെന്ന് എനിക്ക് തോന്നിയിട്ടേയില്ല കാരണം നാഴിക മണിയിലെ ഓരോ നിമിഷ ചലനങ്ങളും എന്നോട് പറഞ്ഞത് നിന്റെ സാമീപ്യം മാത്രം പ്രണയം പറഞ്ഞ നിമിഷമായി എന്നില്‍ അലിഞ്ഞു ചേരുകയായിരുന്നു നീ നഷ്ടങ്ങളുടെ കണക്ക് ചോദിക്കുന്ന നിമിഷങ്ങളോട് ഞാന്‍ വിളിച്ചു പറയും ... നീന്റെ ജീവന്‍ എന്നിലാണ് അലിഞ്ഞു ചേര്‍ന്നതെന്ന്

2012, ഡിസംബർ 18, ചൊവ്വാഴ്ച

നമുക്കൊരുമിച്ചു പെയ്യാം..
തങ്ങളില്‍ പരസ്പരം പെയ്തു നിറയാം.
തളര്‍ന്നു തോരുമ്പോള്‍ നമുക്കൊരേ മഴത്തുള്ളിയില്‍ ഉറങ്ങാം..
പിന്നെ നമുക്ക് മേഘങ്ങളുടെ ഗര്‍ഭപാത്രത്തില്‍ ഒളിക്കാം.
സ്നേഹത്തിന്റെ കാറ്റ് വീശുമ്പോള്‍ വീണ്ടും ഒരുമിച്ചു പെയ്തിറങ്ങാം ..
അങ്ങനെ... കാലങ്ങള്‍.. യുഗങ്ങള്‍.. നമുക്ക് ജീവിക്കാം.. പ്രണയിക്കാം.. 
അവസാനമില്ലാതെ...നീയെന്നിലും ഞാന്‍ നിന്നിലും നിറഞ്ഞുനില്‍ക്കാം

2012, ഡിസംബർ 13, വ്യാഴാഴ്‌ച

♥´¨`♥• ഉരികി ഒലിച്ചിറങ്ങുന്ന നിന്‍ ഓര്‍മകള്‍ക്ക്, കണ്ണുനീര്‍ തുള്ളിയുടെ നനവായിരുന്നു.. നിനക്കായി മാത്രം ഞാന്‍ കാത്തുവെച്ച സ്നേഹം , ഇന്നെന്റെ മനസ്സില്‍ വിരഹമായ് വിരിഞ്ഞിട്ടുണ്ടാവും.. എങ്കിലും നിന്റെ ചിന്തകള്‍, ഒരു മഴപോലെ ഇന്നും എന്നിലേക്ക്‌ പെയ്തിറങ്ങുന്നു. ♥.¸¸.•♥ഇന്നും ഞാന്‍ നിന്നെയുമോര്‍ത്ത് അലിഞ്ഞില്ലാതാകുകയാണ് 
ഓരോ നിമിഷവും ....കരഞ്ഞു കലങ്ങിയ നിന്റെ കണ്ണുകള്‍ എന്നെ വേട്ടയാടുന്നു ... എന്റെ ഒരോ ജീവതുടിപ്പിലും 
നിന്നോടുള്ള സ്നേഹമാണ് നിന്നോട് മാത്രം , ഞാന്‍ നീ മാത്രമാണ്...എന്നാല്‍...

 ഇന്ന് ഞാന്‍ 
തിരിച്ചറിയുകയാണ്,

നിന്നോടുള്ള എന്‍റെ പ്രണയവും
നീ എനിക്ക് തന്ന സ്നേഹവും
മായ്ച്ചു കളയാന്‍ ഒരുകാലത്തിനും
ആവുകയില്ലെന്നു..
അത് കാലത്തിനു അതീതമാണെന്ന്...
കാരണം നിന്നെ ഞാന്‍ അത്രമേല്‍
സ്നേഹിക്കുന്നു .
നിഴലുകള്‍ മങ്ങി തുടങ്ങി
യാത്ര അവസാനികാരും
ആരും ആരെയും കാത്തു നില്‍ക്കാറില്ല
ക്ഷണികം മായി കടന് പോകുന്ന ഈ വീദിയില്‍
നെഞ്ചോടു ചെര്‍കുന്നത്
കുറെ നല്ല ചിത്രങ്ങളും എന്റെ നീലുവും മാത്രം 

കാണാതെ അറിയാതെ
നാം പങ്കു വച്ച സ്നേഹവും
പിന്നെ
നീ എന്നില്‍ നിറഞ്ഞു നിന്ന
കുറച്ചു നല്ല നിമിഷങ്ങളും ...
മാത്രം


ഒടുവില്‍ ആറടി മണ്ണില്‍ ....
കാലം
എല്ലാം മായികും

അന്നും മായാതെ ഒന്ന് ഉണ്ടാവും
എന്റെ നീലിമ ..

നീ എനിക്ക് സമ്മാനിച്ച
കുറെ നിമിഷങ്ങള്‍ ..നിന്റെ പ്രാര്‍ത്ഥനകള്‍ 
അക്ഷരങ്ങള്‍ ചേര്‍ത്തു തുടങ്ങുമ്പോള്‍ 
എനിക്കു നിന്നെ കാണാം. 
പഴയ സ്വപ്നത്തില്‍ പൂത്തുലഞ്ഞ വാകയുടെ തണലില്‍ 
ഒരിതള്‍ കവര്ന്നെന്‍ ഹൃദയവും കാണാം. 
അകാലങ്ങളില്‍, 
അവസാനതിരിയും കെട്ടടങ്ങിയപ്പോള്‍ ,

ഒരു മിന്നാമിനുങ്ങിന്റെ വെട്ടത്തില്‍
ഞാനെന്റെ മനസ്സുമായെത്തി.
പറയാന്‍ മറന്ന പ്രണയത്തിന്‍-
ഓര്‍മകള്‍ക്ക് വഴികള്‍ നഷ്ടമായില്ല.
നിരന്തരം ഞാനറിഞ്ഞ അദൃശ്യമായ സ്നേഹം,
പവിത്രമായ നിശ്വാസത്തില്‍ വിതുമ്പിയ-
പ്രാര്‍ത്ഥനയായ് നീയെന്നറിയെ,
വേനല്‍ തീയിലും തണുത്ത വിരല്‍തുമ്പിന്നെന്റെ-
വരികളില്‍ വിയര്‍ക്കുന്നു.
മറക്കണം എന്ന് ഒരു വാക്ക് പറഞ്ഞാല്‍ എനിക്ക് മറക്കാന്‍ ആവുന്നതല്ല നിന്നെ....
അത് നിനക്ക് അറിയാം എന്നിട്ട് നീ എന്നോട് മറക്കുവാന്‍ പറഞ്ഞു...
ഞാന്‍ എന്തൊക്കെ മറക്കണം..
നമ്മള്‍ ഒരുമിച്ചു നടന്ന ആ വഴിത്താരകളെയോ...
ഇഷ്ടമാണ്, നീ എന്റെതാണ് എന്ന് പറഞ്ഞ വാക്കുകലെയോ...
ഓരോ നിമിഷവും നൈയിതുകൂടിയ സ്വപ്നങ്ങലെയോ....
പിരിയുവാന്‍ നേരം പൊഴിച്ച കണ്ണുനീര്‍ തുള്ളികലെയോ....
നീറുന്ന എന്‍റെ മനസിനെയോ..
അതോ എന്നെ തന്നെയോ...
നീ എനിക്ക് പറഞു താ എന്തൊക്കെ ഞാന്‍ മറക്കണം എന്ന്...