പേജുകള്‍‌

2013, ജനുവരി 18, വെള്ളിയാഴ്‌ച

ഭാവന ചിന്തതന്‍ മുകുളത്തിലേറി പാറി പറന്നു ദിക്കുകള്‍ താണ്ടി തിരിച്ചെത്തി നിന്നില്‍ ലയിക്കുന്ന ഒരു വരി കവിതക്കു വേണ്ടി ഒരു മണല്‍ തരി കടമെടുക്കും തിരമാല പോലെ ഞാന്‍ നിന്‍ വിഷാദവും നിന്‍ സന്തോഷവും കടമെടുക്കാം നിന്‍ മോഹവും നിന്‍ സ്വപ്നവും എല്ലാം കടമെടുക്കാം രാത്രിയും പകലും ,പുലരിയും മഞ്ഞും മഴയും,പൂശും നിലാവും യാമങ്ങള്‍ഒക്കെയും കടമെടുക്കാം ഈ ലോക സമസ്സില്‍ വിരിയിട്ട സര്‍വ്വവും കടമെടുക്കാം അവയില്‍ ഞാനെന്‍ മനസ്സൊന്നു ചേര്‍ത്തു കടമായി തന്ന ജീവനാല്‍ ജനിക്കുന്നു ചിന്തകള്‍ കടമെടുത്തൊരു കവിത... കരയറിയില്ലെങ്കിലും തുഴയുന്നു പിഴയിട്ട ജീവിത മിന്നും........... വിധിയറിയില്ലെങ്കിലും തുഴയട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ