പേജുകള്‍‌

2012, നവംബർ 28, ബുധനാഴ്‌ച



കഥയോന്നറിയാതെ കദനങ്ങളേറെ  വിരിയിച്ചു നൊമ്പര പൂവുകള്‍ ചുണ്ടിലേറെഒന്നിലേക്ക് ഒന്നിലേക്ക് ആനയിക്കാനായിഒരുപാടു കിനാക്കളുടെ മുത്തു പൊഴിയിച്ചുകണ്ണിണമെല്ലെ തുറക്കുമ്പോഴെക്കുമായിഅകലേക്കുപോയി മറയുന്നു വര്‍ണ്ണവിരാജികള്‍  ഓര്‍ത്ത്‌ എടുത്തു കൊരുക്കുവാന്‍ കഴിയാതെകാല്‍പ്പാടുകളെ പിന്തുടര്‍ന്നു നടക്കാന്‍കഴിയാതെ വഴുതി വീഴുന്നു ,എന്റെ നീലിമ വന്നു നീ ഒരു കൈ സഹായം നല്‍ക്കു-മെന്നേറെ കൊതിപ്പിച്ചു  മനസ്സിലെരി തീതെളിയിച്ചു കാത്തു നില്‍ക്കുന്നുഎന്തെ നീ എന്റെ മനസ്സില്‍ കൂട് കൂട്ടാതെ പറന്നു നടക്കുന്നു ..ഇളം തെന്നല്‍ തലോടി എന്നങ്കിലും വരുമോ ഈ വഴിത്താരയില്‍ അവിടെ നിനക്ക്  നല്‍കാന്‍ കളങ്കമില്ലാത്ത സ്നേഹം ബാക്കി വെകാം ഞാന്‍ ....

2012, നവംബർ 26, തിങ്കളാഴ്‌ച

നീലിമ ...ശരിക്കും ദിവ്യമായ അനുഭൂതി ആണിന്ന് ...എങ്ങനെ എന്റെ ഹൃദയം വീണ്ടും നിര്വൃതിയിലെക്ക് മിന്നി മറയുന്നു എന്ന് മനസ്സിലാകാന്‍ കഴിയുന്നില്ല മുഗവുരയുടെ അകമ്പടി ഇല്ലാതെ ഇന്നുമുതല്‍ നിറഞ്ഞ മിഴിയും അതിലേറെ സന്തോഷവുമായി ആകാശ നീലിമയിലെക്ക് കണ്ണും നാട്ടു ഞാന്‍ എഴുതി തുടങ്ങുന്നു ..നീലിമ ..നീയെനിക്  പ്രണയം കൊണ്ടു വിരുന്നൊരുക്കുക ഞാന്‍ മാത്രമായിരിക്കും അതിഥി. മേശ നിറയെ തെളിച്ചു വെച്ച മെഴുകുതിരി വെട്ടത്തില്‍ എന്‍റെ കണ്ണുകളുടെ വശ്യതയില്‍ വിസ്മയിച്ച് ഇനി എന്തിനീ പാഴ്തിരികള്‍ എന്നോര്‍ത്തു നീയവ ഒന്നുമവശേഷിക്കാതെ ഊതി കെടുത്തും. പുറത്തു നിലാവ് തേങ്ങി കരയുന്നുണ്ടാവും നക്ഷത്രങ്ങള്‍ കലമ്പല്‍ കൂട്ടും അവരില്‍ നിന്നും രണ്ട് താരകങ്ങളെ ഞാന്‍ കവര്‍ന്നെടുത്ത കോപത്തോടെ. ഞാനപ്പോള്‍ നിന്‍റെ നേര്‍ത്ത വിരലുകളില്‍ ചുംബിക്കും. മെഴുകുതിരി കണക്കെ ഉരുകുന്ന നിന്‍റെ ചുണ്ടുകളെന്നെ സ്പര്‍ശിക്കുമ്പോള്‍ ഞാനാ നക്ഷത്രങ്ങളെ നിനക്ക് ദാനം നല്‍കും ആകാശസുന്ദരികളുടെ കലമ്പല്‍ ഗൗനിക്കാതെ.എന്നന്നെകുമായി നിന്നില്‍ അലിയാന്‍ ഞാന്‍ വരുന്നു ................