നീലിമ ...ശരിക്കും ദിവ്യമായ അനുഭൂതി ആണിന്ന് ...എങ്ങനെ എന്റെ ഹൃദയം വീണ്ടും നിര്വൃതിയിലെക്ക് മിന്നി മറയുന്നു എന്ന് മനസ്സിലാകാന്‍ കഴിയുന്നില്ല മുഗവുരയുടെ അകമ്പടി ഇല്ലാതെ ഇന്നുമുതല്‍ നിറഞ്ഞ മിഴിയും അതിലേറെ സന്തോഷവുമായി ആകാശ നീലിമയിലെക്ക് കണ്ണും നാട്ടു ഞാന്‍ എഴുതി തുടങ്ങുന്നു ..നീലിമ ..നീയെനിക് പ്രണയം കൊണ്ടു
വിരുന്നൊരുക്കുക
ഞാന്‍ മാത്രമായിരിക്കും
അതിഥി.
മേശ നിറയെ
തെളിച്ചു വെച്ച
മെഴുകുതിരി വെട്ടത്തില്‍
എന്‍റെ കണ്ണുകളുടെ
വശ്യതയില്‍ വിസ്മയിച്ച്
ഇനി എന്തിനീ
പാഴ്തിരികള്‍
എന്നോര്‍ത്തു നീയവ
ഒന്നുമവശേഷിക്കാതെ
ഊതി കെടുത്തും.
പുറത്തു നിലാവ്
തേങ്ങി കരയുന്നുണ്ടാവും
നക്ഷത്രങ്ങള്‍
കലമ്പല്‍ കൂട്ടും
അവരില്‍ നിന്നും
രണ്ട് താരകങ്ങളെ
ഞാന്‍ കവര്‍ന്നെടുത്ത
കോപത്തോടെ.
ഞാനപ്പോള്‍
നിന്‍റെ നേര്‍ത്ത വിരലുകളില്‍ ചുംബിക്കും.
മെഴുകുതിരി കണക്കെ
ഉരുകുന്ന നിന്‍റെ
ചുണ്ടുകളെന്നെ
സ്പര്‍ശിക്കുമ്പോള്‍
ഞാനാ നക്ഷത്രങ്ങളെ
നിനക്ക് ദാനം നല്‍കും
ആകാശസുന്ദരികളുടെ
കലമ്പല്‍ ഗൗനിക്കാതെ.എന്നന്നെകുമായി നിന്നില്‍ അലിയാന്‍ ഞാന്‍ വരുന്നു ................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ